മുതിര്‍ന്ന പൗരന്മാര്, വിരമിച്ച ആളുകള്‍, രക്തസാക്ഷികളുടെ ഉറ്റ കുടുംബാംഗങ്ങള്‍, ശാരീരിക വ്യതിയാനങ്ങളുള്ളവര്, കുറഞ്ഞ വരുമാനക്കാര്‍ എന്നിവരെ ടോളില്‍നിന്ന് ഒഴിവാക്കും. ഒരു വാഹനം ഉള്ളവര്‍ക്ക് 200 ദിര്‍ഹമില്‍ കൂടുതല്‍ നിരക്ക് ടോളായി നല്‍കേണ്ടി വരില്ല. രണ്ടാമത്തെ വാഹനത്തിന് 150, അതിനു പുറമെയുള്ള ഓരോ വാഹനത്തിനും 100 ദിര്‍ഹം വീതം എന്നതാണ് പരമാവധി ടോള്‍ നിരക്ക്.