അധ്യാപകരെ ലഭിക്കാന്‍ പ്രയാസമുള്ള സ്കൂളുകളില്‍ ജോലി ചെയ്യാന്‍ തയ്യാറാകുന്നവര്‍ക്ക് ഒറ്റത്തവണ പ്രോത്സാഹനമായി 50,000 ഡോളര്‍ വരെ നല്‍കുമെന്ന് വിക്ടോറിയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വിക്ടോറിയയിലെ വിവിധ സ്കൂളുകളില്‍ അധ്യാപകരെ ലഭിക്കാന്‍ പ്രയാസം നേരിടുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചത്.