ടെലിഫോണ്‍ തകരാറുകള്‍ പരിഹരിക്കാന്‍ എത്തുന്നതിന്റെ പേരില്‍ പ്രത്യേക ഫീ ഈടാക്കാന്‍ ടെലികോം കമ്പനികള്‍ക്ക് അവകാശമില്ലെന്ന് ട്രായ് വ്യക്തമാക്കി. സെല്‍ഫോണ്‍, ലാന്‍ഡ് ലൈന്‍, ഇന്റര്‍നെറ്റ് കണക്ഷന് എന്നിവയുടെ തകരാര്‍ സൗനജ്യമായി പരിഹരിച്ചു നല്‍കേണ്ട ചുമതല ടെലികോം കമ്പനികള്‍ക്കുണ്ട്. സാങ്കേതിക വിദഗ്ധ സംഘത്തെ നേരിട്ടു തന്നെ അയച്ച് തകരാര്‍ പരിഹരിക്കാന്‍ ഡു, ഇത്തിസലാത്ത് കമ്പനികളോട് ട്രായ് ആവശ്യപ്പെട്ടു.