രോഗികളുടെ സമ്പര്‍ക്ക ശൃംഗല കണ്ടെത്തുന്നതിന് രാജ്യത്ത് സര്‍ക്കാര്‍ അവതരിപ്പിച്ച ‘be aware’ മൊബൈല്‍ ആപ്പുമായി ബന്ധിപ്പിച്ചാണ് സ്മാര്‍ട്ട് കൈവള പ്രവര്‍ത്തിക്കുന്നത്. സ്മാര്‍ട്ട് ബ്രേസ്ലെറ്റ് ചാര്‍ജ് ചെയ്ത് സൂക്ഷിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. പുറമേ, ലൊക്കേഷന്‍, ബ്ലൂടൂത്ത്, ജി.പി.എസ്, ഇന്റര്‍നെറ്റ് എന്നിവ ഓണ്‍ ആക്കുകയും വേണം. ഐ ഫോണ്‍ ഉപയോഗിക്കുന്നവര്‍ ‘allow location access’ ‘ഓള്‍വെയ്സ്’ എന്ന് സെറ്റ് ചെയ്യണം.