ഗതാഗത നിയമലംഘനത്തിനുള്ള പിഴകള്‍ക്ക് വന്‍ ഇളവ് പ്രഖ്യാപിച്ചു. ഈ മാസം 22ന് മുമ്പ് രേഖപ്പെടുത്തിയ മുഴുവന്‍ പിഴകള്‍ക്കും 50 ശതമാനം ഇളവ് നല്‍കും. മൂന്ന് മാസത്തേക്ക് ബ്ലാക്ക് പോയന്റ് സംവിധാനത്തിലും വാഹനം പിടിച്ചെടുക്കുന്ന ശിക്ഷയിലും ഇളവുണ്ടാകും.