ഇനി മുതല്‍ നിയമ ലംഘനങ്ങളുടെ ഗൗരവം അനുസരിച്ച് ഡ്രൈവര്‍മാരുടെ ട്രാഫിക് ഫയലില്‍ നിശ്ചിത ബ്ലാക്ക് പോയിന്റ് രേഖപ്പെടുത്തുന്ന സംവിധാനമാണ് ഏര്‍പ്പെടുത്തുന്നത്. ആദ്യ നിയമ ലംഘനം രേഖപ്പെടുത്തി 3 വര്‍ഷത്തിനകം 90 ബ്ലാക്ക് പോയിന്റുകള്‍ ലഭിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കും. ഇതുസംബന്ധിച്ച് പരിഷ്കരിച്ച ഗതാഗത നിയമം സൗദി ട്രാഫിക് ഡയറക്ടറേറ്റ് പുറത്തിറക്കി.