ഇന്നലെ വരെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ സാഹചര്യമില്ലെന്ന വിലയിരുത്തലിലായിരുന്നു അധികൃതര്‍. എന്നാല്‍ കണ്ണൂരില്‍ ഇന്നലെ പത്ത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ മറികടന്ന് ജനങ്ങള്‍ കൂട്ടത്തോടെ പുറത്തേക്ക് ഇറങ്ങുന്ന സാഹചര്യം വന്നതോടെയും കടുത്ത നിയന്ത്രണ നടപടികളിലേക്ക് കടക്കാന്‍ ഭരണകൂടം നിര്‍ബന്ധിതരാവുകയായിരുന്നു.