കോവിഡ് 19 പ്രതിസന്ധി കണക്കിലെടുത്ത് ദുബായിലെ പ്രമുഖ ബാങ്കുകള്‍ കൂടുതല്‍ ഇളവുകളും ദുരിതാശ്വാസ പാക്കേജുകളും പ്രഖ്യാപിച്ചു. എമിറേറ്റ്സ് എന്‍ബിഡി, ദുബായ് ഇസ്ലാമിക് ബാങ്ക്, മഷ്റിഖ്, കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് ദുബായ് എന്നിവയാണ് സാമ്പത്തിക സമാശ്വാസ നടപടികള്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ ഒന്നു മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവിലേക്കാണ് നടപടികള്‍.
വന്‍തുക വായ്പയെടുത്ത് നാട്ടിലേക്ക് മുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ക്കെതിരെ നിയമ നടപടിയുമായി യു.എ.ഇ ബാങ്കുകള്‍. യു.എ.ഇ സിവില്‍ കോടതി വിധികള്‍ ഇന്ത്യയിലെ ജില്ലാ കോടതികള്‍ മുഖേന നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം മുന്‍നിര്‍ത്തിയാണ് ബാങ്കുകളുടെ ഈ നീക്കം. വിവിധ സംസ്ഥാനങ്ങളിലെ പൊലിസ് സേനയുമായി സഹകരിച്ചാവും പ്രതികളെ കണ്ടെത്തുക.