യുഎഇ ദിനപത്രമായ ഖലീജ് ടൈംസിന്റെ വെബ്സൈറ്റിലെ ഒരു വാര്ത്ത എഡിറ്റ് ചെയ്തുണ്ടാക്കിയ വ്യാജ ചിത്രം സഹിതമാണ് വാര്ത്ത പ്രചരിക്കുന്നത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില് ഫെബ്രുവരി രണ്ടു മുതല് രാജ്യത്തെ എല്ലാ സ്കൂളുകള്ക്കും അവധി പ്രഖ്യാപിച്ചെന്നാണ് വ്യാജ വാര്ത്തയുടെ ഉള്ളടക്കം. എന്നാല് ഇത് തെറ്റാണെന്നും ജനുവരി 30ന് പ്രസിദ്ധീകരിച്ച മറ്റൊരു വാര്ത്തയുടെ തലക്കെട്ട് എഡിറ്റ് ചെയ്തുമാറ്റിയാണ് വ്യാജ വാര്ത്തയുണ്ടാക്കിയെന്നും ഖലീജ് ടൈംസ് അധികൃതര് വ്യക്തമാക്കി.