അല്‍ മര്‍ഖിയയില്‍ നിന്ന് ദോഹയിലേക്കുള്ള ഗതാഗതം സുഗമമാക്കി ഉം ലഖ്ബ ഇന്റര്‍ചേഞ്ചിലെ രണ്ടാമത്തെ മേല്‍പാലം തുറന്നു. സബാഹ് അല്‍ അഹമ്മദ് കോറിഡോര്‍ പദ്ധതിയുടെ ഭാഗമായ ഉം ലഖ്ബ ഇന്റര്‍ചേഞ്ച് രാജ്യത്തെ ഏറ്റവും വലിയ ഇന്റര്‍ചേഞ്ച് കൂടിയാണ്. 537 മീറ്റര്‍ മേല്‍പാലമാണ് ഗതാഗതത്തിനായി തുറന്നത്.