പുതുതായി 6.6 മില്യണ്‍ ആളുകള്‍ കൂടി അമേരിക്കയില്‍ തൊഴില്‍ രഹിതരുടെ പട്ടികയില്‍. ഇതോടെ കോവിഡ് മഹാമാരി മൂലം തൊഴില്‍ നഷ്ടമായവരുടെ ആകെ എണ്ണം 17 മില്യണ്‍ കവിഞ്ഞു. ഏപ്രില്‍ നാലിന് അവസാനിച്ച ആഴ്ച്ചയിലെ കണക്കാണിത്. കഴിഞ്ഞയാഴ്ച്ച 6.9 മില്യണും അതിനു മുന്‍പത്തെ ആഴ്ച്ച 3.3 മില്യണും ആളുകള്‍ തൊഴില്‍രഹിത ആശ്വാസത്തിനായി അപേക്ഷിച്ചിരുന്നു.