കന്‍സാസിലെ റിപ്പബ്ലിക്കന്‍ സെനറ്റര്‍ പാറ്റ് റോബര്‍ട്സ് വീണ്ടും മത്സരിക്കുന്നില്ലെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ ഉഷ താല്‍പര്യം പ്രകടിപ്പിച്ചത്. റിപ്പബ്ലിക്കന്‍ കോട്ടയയായ കന്‍സാസില്‍ 1932നുശേഷം ഡെമോക്രാറ്റുകള്‍ക്ക് ജയിക്കാനായിട്ടില്ല. ആഗസ്റ്റ് നാലിനു നടക്കുന്ന ഡെമോക്രാറ്റിക് പ്രൈമറിയില്‍ ഉഷ ഉള്‍പ്പെടെ നാലു സ്ഥാനാര്‍ഥികളാണുള്ളത്. റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ ഏഴു സ്ഥാനാര്‍ഥികളുമുണ്ട്.