രാജ്യത്ത് പ്രവര്‍ത്തിക്കുന്ന കാര്‍ വര്‍ക്ഷോപ്പുകള്‍ക്കും സ്പെയര്‍ പാര്‍ട്സ് കടകള്‍ക്കും സേവനങ്ങളുമായി ബന്ധപ്പെട്ട പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തി വാണിജ്യ മന്ത്രാലയത്തിന്റെ ഉത്തരവ്. ഇതനുസരിച്ച് പുതിയ സ്പെയര്‍ പാര്‍ട്സുകള്‍ക്കും അറ്റകുറ്റപ്പണികള്‍ക്കും പെയിന്റിങ്ങിനും 30 ദിവസം മുതല്‍ 180 ദിവസം വരെ വാരന്റി നല്‍കണം. കൂടുതല്‍ കാലം വാറന്റി നല്കുന്ന രീതിയില്‍ പാര്‍ട്ടികള്‍ക്കിടയില്‍ ധാരണയുണ്ടാക്കുന്നതിന് തടസ്സമില്ല.