അബൂദബി കോര്‍ണിഷിലെ അഡ്നോക് സര്‍വീസ് സ്റ്റേഷനിലാണ് രാജ്യത്തെ ആദ്യ സ്മാര്‍ട്ട് ഫോണ്‍ വെന്‍ഡിങ് മെഷീന്. എല്ലാ ദിവസവും 24 മണിക്കൂറും വെന്‍ഡിങ് മെഷീന് സേവനം ലഭ്യമായിരിക്കും. മിനിറ്റുകള്‍ക്കകം ഫോണ്‍ സ്വന്തമാക്കാന്‍ സാധിക്കുന്ന ഈ പദ്ധതി ഉന്നത നിലവാരമുള്ള സേവനം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അവതരിപ്പിച്ചത്.