യു.എ.ഇ ഉള്‍പ്പെടെ അറബ് രാജ്യങ്ങളില്‍ നിന്ന് ചികില്‍സ തേടി ഇന്ത്യയില്‍ എത്തുന്നവര്‍ക്ക് വിസാ നിയമം ഉദാരമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇന്ത്യയിലെ ഏത് ആരോഗ്യ കേന്ദ്രങ്ങളിലും വിദേശികള്‍ക്ക് ചികില്‍സ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളില്‍ യു.എ.ഇ പൗരന്മാര്ക്ക് ഓണ്‍ അറൈവല്‍ വിസാ സൗകര്യം കഴിഞ്ഞ ദിവസമാണ് നിലവില്‍ വന്നത്.