കുട്ടികള്‍ക്ക് പ്രത്യേക കാലയളവില്‍ സൗജന്യ വിസ അനുവദിക്കാനുള്ള തീരുമാനം ഈ വര്‍ഷമാണ് ആദ്യമായി നടപ്പാക്കിയത്. ജൂലൈ 15നും സെപ്റ്റംബര്‍ 15നും ഇടയില്‍ മാത്രമാണ് പതിനെട്ട് വയസ് വരെയുള്ളവര്‍ക്ക് സൗജന്യ വിസ ലഭിക്കുന്നത്. എല്ലാ വര്‍ഷവും ഈ സൗജന്യം അനുവദിക്കാനാണ് യുഎഇ സര്‍ക്കാരിന്റെ തീരുമാനം.