ജര്‍മനിയില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നത് പരിഗണിച്ച്, സര്‍ക്കാരിനെതിരെയുള്ള കൊറോണ പ്രതിഷേധ പ്രകടനങ്ങള്‍ തലസ്ഥാന നഗരമായ ബര്‍ലിനില്‍ നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ശനിയാഴ്ച കാല്‍ലക്ഷത്തോളം പേര് ജര്‍മന്‍ സര്‍ക്കാരിന്റെ കോവിഡ് കടുത്ത നിയന്ത്രണങ്ങള്‍ എടുത്തു കളയണമെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങാന്‍ ഇരിക്കെയാണ് സര്‍ക്കാര്‍ നിയന്ത്രണം പുറത്തു വന്നത്.