മന്ത്രാലയവുമായി നേരിട്ട് ബന്ധമുള്ളതോ, അല്ലാത്തതോ ആയ കാര്യങ്ങള്‍ വാട്സ് ആപ്പ് വഴി പങ്കുവെക്കരുത്. ഉപയോക്താക്കളുടെ സ്വകാര്യത നയത്തില്‍ ഈയിടെയാണ് വാട്സ് ആപ്പ് മാറ്റം വരുത്തിയത്. ഈ സാഹചര്യത്തിലാണ് വാട്സ് ആപ്പ് വഴി വിവരങ്ങള്‍ പങ്കുവെക്കുന്നതിനെതിരെ സൗദി ധനകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വ്യക്തിഗത ഉപയോഗത്തിനായി കൂടുതല്‍ സ്വകാര്യത കാത്ത് സൂക്ഷിക്കുന്ന നിരവധി ആപ്ലിക്കേഷനുകള്‍ വേറെയുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.