പാരീസിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നാണ് സൗദിയിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്. ഫറൂഖ് കോളജില്‍ അസിസ്റ്റന്റ് പ്രഫസറായിരിക്കെയാണ് ഹംന മറിയം ഇന്ത്യന്‍ വിദേശകാര്യ സര്‍വീസിലെത്തിയത്. നിലവിലെ കോണ്‍സല്‍ മോയിന്‍ അക്തര്‍ ഡല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് തിരിച്ചു പോകുന്ന ഒഴിവിലാണ് നിയമനം.