കാലാവസ്ഥ മോശമാണെങ്കില്‍ ജീവനക്കാരുടെ പ്രവര്‍ത്തി സമയത്തില്‍ വിട്ടുവീഴ്ചകള്‍ അനുവദിക്കണം. മഴയും മൂടല്‍മഞ്ഞും അനുഭവപ്പെടുന്ന പശ്ചാത്തലത്തില്‍ തൊഴിലാളികളുടെ സുരക്ഷക്കാണ് പരിഗണന നല്‍കേണ്ടത്. അവരുടെ യാത്ര സുരക്ഷിതമാണെന്ന് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് കഴിഞ്ഞവര്‍ഷം മന്ത്രാലയം പുറപ്പെടുവിച്ച സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടി മന്ത്രാലയം വീണ്ടും നിര്‍ദേശം പുറപ്പെടുവിക്കുകയായിരുന്നു.