എമിറേറ്റിലെ എല്ലാ അത്യാഹിത വിഭാഗങ്ങളും 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഈ മാസം 10 മുതല്‍ 13 വരെയുള്ള അവധി ദിവസങ്ങളില്‍ മഫ്റഖ് ആശുപത്രിയുടെ പ്രവൃത്തി സമയം രാവിലെ 10 മുതല്‍ രാത്രി 10 വരെയായിരിക്കും. തീവ്രപരിചരണ വിഭാഗത്തില്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 2 വരെയും വൈകിട്ട് 5 മുതല്‍ രാത്രി 10 വരെയുമാണ് പ്രവേശനം. അല്‍ റഹ്ബ ആശുപത്രിയിലെ കുട്ടികളുടെ വിഭാഗം രാവിലെ 8 മുതല്‍ രാത്രി 11 വരെയാണ് പ്രവര്‍ത്തിക്കുക.