കിങ് അബ്ദുല്ല സംസം പ്രൊജക്റ്റിന്റെ ഭാഗമായുള്ള സേവനമാണ് ഈ മാസം മുതല്‍ ഓണ്‍ലൈന്‍ പേയ്മെന്റ് പ്രകാരമാക്കിയത്. ഇതനുസരിച്ച് മക്കയിലെ ഖുദൈ ഉള്‍പ്പെടെയുള്ള സംസം വിതരണ കേന്ദ്രങ്ങളില്‍ മദാ, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി മാത്രമേ പണം സ്വീകരിക്കൂ. അതേസമയം വിദേശത്ത് നിന്നെത്തുന്ന ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്ക് പുതിയ നിയമം ബാധകമല്ല. ഇങ്ങനെ വരുന്ന തീര്‍ഥാടകര്‍ക്ക് സൗദിയില്‍ ബാങ്ക് അക്കൗണ്ടോ ഓണ്‍ലൈനായി പണമടക്കാനുള്ള സംവിധാനമോ ഉണ്ടാവില്ല എന്ന കാരണാത്താലാണ് ഇളവ് നല്‍കുന്നത്.