ഫെയ്‌സ്ബുക്ക് ലൈവില്‍ നിരവധി ആളുകള്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. തന്റെ മകള്‍ പീഡനത്തിനിരയായതായി വിവരം ലഭിച്ച കുട്ടിയുടെ അമ്മ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. നാല്‍പ്പതോളം ആളുകള്‍ ഫെസ്ബുക്കിലുടെ തത്സമയം പീഡനം വീക്ഷിച്ചു.
ചിക്കാഗോ: അമേരിക്കയില്‍ കൗമാരക്കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുന്നത് ഫെസ്ബുക്കിലുടെ തത്സമയം പ്രദര്‍ശിപ്പിച്ചു. പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുന്ന ദൃശ്യങ്ങള്‍ നിരവധി ആളുകള്‍ കണ്ടെങ്കിലും ആരും ഈ വിവരം പൊലീസിനെ അറിയിക്കാന്‍ തയ്യാറായില്ല. ഞായറാഴ്ച ഉച്ചയ്ക്ക് കടയിലേക്ക് പോയ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു.
പിന്നീട് ഫെയ്‌സ്ബുക്ക് ലൈവില്‍ നിരവധി ആളുകള്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. തന്റെ മകള്‍ പീഡനത്തിനിരയായതായി വിവരം ലഭിച്ച കുട്ടിയുടെ അമ്മ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. നാല്‍പ്പതോളം ആളുകള്‍ ഫെസ്ബുക്കിലുടെ തത്സമയം പീഡനം വീക്ഷിച്ചു. എന്നാല്‍ ഇവരില്‍ ആരും തന്നെ ഈ വിവരം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറായില്ല. ഇത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണെന്ന് ഷിക്കാഗോ പൊലീസ് പറഞ്ഞു.
അന്വേഷണത്തില്‍ തിങ്കളാഴ്ച പെണ്‍കുട്ടിയെ കണ്ടെത്തുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. തുടര്‍ന്ന് ഫെയ്‌സ്ബുക്കില്‍ നിന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളും വീഡിയോയും നീക്കം ചെയ്തു. തന്നെ പീഡിപ്പിച്ച ഒരാളെ ഈ കൂട്ടി തിരിച്ചറിഞ്ഞെങ്കിലും ആരെയും ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.