
റിയാദ്: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സഞ്ചാരം സുഗമമാക്കുന്നതിനും ഏകീകൃത നിരീക്ഷണത്തിനും വേണ്ടി സൗദി പുറത്തിറക്കിയ ‘തവക്കല്‍നാ’ ആപ്ലിക്കേഷനില്‍ ഉള്ള ഡിജിറ്റല്‍ ഐഡി ഒരാളുടെ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. തിരിച്ചറിയല്‍ രേഖകള്‍ ഡിജിറ്റൈസ് ചെയ്യുന്നതിന്റെ ഭാഗമായി സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയുടെ സഹകരണത്തോടെ തവക്കല്‍നാ ആപ്പില്‍ നടപ്പാക്കിയ സംവിധാനത്തിന്റെ ആധികാരികത അഭ്യന്തര മന്ത്രാലയമാണ് വ്യക്തമാക്കിയത്.
തവക്കല്‍ന ആപ്ലിക്കേഷനിലെ ഡിജിറ്റല്‍ ഐഡന്റിറ്റി അബ്ഷിര്‍ ഇന്ഡിവിജ്വലിലെ തിരിച്ചറിയല്‍ രേഖയ്ക്ക് സമാനമാണെന്നും അഭ്യന്തര മന്ത്രാലയം പറഞ്ഞു. ഒരു വ്യക്തിയുടെ ഇ -ഐഡന്റിറ്റിക്ക് തെളിവായി ഇതിന് ഔദ്യോഗിക ഉപയോഗം സാധ്യമാകും. സൗദി പൗരന്മാര്ക്കും വിദേശികള്‍ക്കും ഇത് ഉപകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
അഭ്യന്തര മന്ത്രാലയവും എസ്ഡിഎഎയും ചേര്‍ന്ന് ഈ രംഗത്ത് മറ്റു സര്‍ക്കാര്‍ വകുപ്പുകളുടെ കൂടി സംയോജനം സാധ്യമാക്കിയുള്ള ഡിജിറ്റല്‍വത്കരണം സാധ്യമാക്കാനുള്ള ശ്രമത്തിലാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.