പ്രതിമ മതപരമായ ചടങ്ങുകള്‍ക്കൊന്നും തന്നെ ഉപയോഗിക്കുന്നില്ലാത്തത് കൊണ്ടാണ് തകര്‍ക്കണ്ടെന്ന് അദ്ദേഹം പറഞ്ഞത്.
ലാങ്ങ്കവിയിലെ ഭീമന്‍ പരുന്ത് പ്രതിമ നീക്കം ചെയ്യേണ്ടതില്ലെന്ന് ടൂറിസം മന്ത്രി ദാതുക് സെരി നസ്രി അസീസ് പറഞ്ഞു. പ്രതിമ മതപരമായ ചടങ്ങുകള്‍ക്കൊന്നും തന്നെ ഉപയോഗിക്കുന്നില്ലാത്തത് കൊണ്ടാണ് തകര്‍ക്കണ്ടെന്ന് അദ്ദേഹം പറഞ്ഞത്.
ഇസ്ലാം മതം മുഴു രൂപത്തിലുള്ള ജീവജാലങ്ങളുടെ പ്രതിമ സ്ഥാപിക്കുന്നത് വിലക്കിയിട്ടുണ്ട് എന്ന പേരക് ഡെപ്യൂട്ടി മഫ്ടി സമ്രി ഹാഷിമിന്‍റെ അഭിപ്രായത്തെ തുടര്‍ന്നാണ് ഈ പ്രസ്താവന. മൃഗങ്ങളുടെയോ മനുഷ്യന്‍റെയോ മുഴുരൂപങ്ങള്‍ തീര്‍ക്കുന്നതിനോട് ഇസ്ലാം മതം എതിരാണെന്ന് ഒരു പ്രാദേശിക പത്രത്തില്‍ അദ്ദേഹം എഴുതിയിരുന്നു.
ലാങ്ങ്കവിയുടെ ചിഹ്നമാണ് പരുന്ത് പ്രതിമ, അത് ഒരിക്കലും തകര്‍ക്കരുതെന്ന് ടൂറിസം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ദാതുക് സുല്‍കിഫ്ലി മൊഹമ്മദ് പറഞ്ഞു. “ഏത് സ്ഥലത്തും വിനോദയാത്രയ്ക്കായി പോയാലും അവിടെയെല്ലാം ഇങ്ങനെയൊരു ചിഹ്നമുണ്ടാകും, പാരീസിലെ ഈഫല്‍ ടവര്‍ പോലെ. ലാങ്ങ്‌കവിയെ പറ്റി പറയുമ്പോള്‍ ആളുകള്‍ ആദ്യം ഓര്‍ക്കുന്നത് ഈ പരുന്തിനെയാണ്,” അദ്ദേഹം പറഞ്ഞു. മറ്റ് പല പ്രമുഖരും പ്രതിമ തകര്‍ക്കുന്നതിനോട് എതിരാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.