Currency

കൊല്ലം-ആലപ്പുഴ ദേശീയ പാതയില്‍ ഗതാഗത നിയന്ത്രണം

സ്വന്തം ലേഖകൻTuesday, October 11, 2016 1:14 pm

കൊല്ലം-ആലപ്പുഴ ദേശീയ പാതയില്‍ കരുനാഗപ്പള്ളിക്കും കായംകുളത്തിനും ഇടയില്‍ ഗതാഗത നിയന്ത്രണം. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ കാളകെട്ട് മഹോത്സവം നടക്കുന്നതിനാലാണ് ഗതാഗത നിയന്ത്രണം.

കരുനാഗപ്പള്ളി: കൊല്ലം-ആലപ്പുഴ ദേശീയ പാതയില്‍ കരുനാഗപ്പള്ളിക്കും കായംകുളത്തിനും ഇടയില്‍ ഗതാഗത നിയന്ത്രണം.  ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ കാളകെട്ട് മഹോത്സവം നടക്കുന്നതിനാലാണ് ഗതാഗത നിയന്ത്രണം. 

കൊല്ലത്ത് നിന്നും വരുന്ന വാഹനങ്ങള്‍ വവ്വാക്കാവില്‍ നിന്നും ഇടത്തേക്ക് വള്ളിക്കാവ്, തോട്ടത്തില്‍ മുക്ക്, പുതുപ്പള്ളി വഴി കായം കുളത്തേക്കു പോകണമെന്നും ആലപ്പുഴ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ കായംകുളത്ത് നിന്നും ഇടത്തേക്ക് കറ്റാനം എത്തി, അവിടുന്ന് വലത്തേക്ക് ചൂനാട്, മണപ്പള്ളി, അരമത്ത് മഠം വലത്തേക്ക് പുതിയകാവില്‍ എത്തിച്ചേരണമെന്നും ട്രാഫിക് പോലീസ് അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x