
റിയാദ്: സൗദി റോഡുകളില്‍ അമിത വേഗതക്കൊപ്പം നിശ്ചിത വേഗത പാലിച്ചില്ലങ്കിലും ഇനി പിഴ അടക്കേണ്ടിവരും. 100 മുതല്‍ 150 റിയാലാണ് പിഴ ഈടാക്കുക. ട്രാഫിക് വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. ഗതാഗത നിരീക്ഷണത്തിനായി അതിനൂതന ഉപകരണങ്ങള്‍ സിഗ്‌നലുകളിലും പ്രധാന പാതകളിലും സ്ഥാപിച്ചു കഴിഞ്ഞു.
റോഡുകളിലെന്നപോലെ വാഹനത്തിനകത്തു മൊബൈല്‍ ഫോണ്‍ ഉപയോഗം, സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാതിരിക്കല്‍ തുടങ്ങി വാഹനത്തിനുള്ളിലുള്ള നിയമ ലംഘനങ്ങള്‍ ഒപ്പിയെടുക്കാന്‍ കാമറ കണ്ണുകളും നിങ്ങളെയും കാത്തു സൗദി നിരത്തിലുടനീളം ഉണ്ടാവും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.