വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഉപയോഗിക്കുന്നവര്‍ക്ക് പിഴ ചുമത്തുന്നതിന് ട്രാഫിക് വിഭാഗത്തിനായിരുന്നു ചുമതല. ഇനി മുതല്‍ ദൗരിയാത്ത് എന്ന പേരിലറിയപ്പെടുന്ന പെട്രോളിഗ് വിഭാഗത്തിനും, ഹൈവേകളില്‍ പ്രത്യേകം നിശ്ചയിക്കുന്ന റോഡ് സുരക്ഷാ വിഭാഗത്തിനും നിയമ ലംഘനം രേഖപ്പെടുത്താനും പിഴ ചുമത്താനും അനുമതിയുണ്ടാകും.
റിയാദ്: സൗദിയില്‍ ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗിക്കുന്നത് നിരീക്ഷിക്കാന്‍ കര്‍ശന നിര്‍ദ്ദേശം. നിയമ ലംഘകര്‍ക്ക് 150 മുതല്‍ 300 റിയാല്‍ വരെ പിഴ ചുമത്തും. നിയമ ലംഘകര്‍ക്ക് പിഴ ചുമത്താന്‍ ട്രാഫിക് പോലീസിന് പുറമെ കൂടുതല്‍ വിഭാഗങ്ങള്‍ക്ക് അധികാരം നല്കി.
ഗതാഗത രംഗത്ത് നിയമ ലംഘനം കുറച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായി നിരീക്ഷണം ശക്തമാക്കാനാണ് ട്രാഫിക് പോലീസിന്റെ നീക്കം. വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഉപയോഗിക്കുന്നവര്‍ക്ക് പിഴ ചുമത്തുന്നതിന് ട്രാഫിക് വിഭാഗത്തിനായിരുന്നു ചുമതല. ഇനി മുതല്‍ ദൗരിയാത്ത് എന്ന പേരിലറിയപ്പെടുന്ന പെട്രോളിഗ് വിഭാഗത്തിനും, ഹൈവേകളില്‍ പ്രത്യേകം നിശ്ചയിക്കുന്ന റോഡ് സുരക്ഷാ വിഭാഗത്തിനും നിയമ ലംഘനം രേഖപ്പെടുത്താനും പിഴ ചുമത്താനും അനുമതിയുണ്ടാകും.
രേഖാമൂലമോ, ട്രാഫിക് വിഭാഗം അടുത്തിടെ പുറത്തിറക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ പിഴ ചുമത്താകുന്നതാണ്. വര്‍ധിച്ചുവരുന്ന അപകടങ്ങളില്‍ മൊബൈല്‍ ഉപയോഗം ഗണ്യമായ പക് വഹിക്കുന്നതായ പഠനത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് നിയമം കര്‍ശനമായി നടപ്പാക്കാന്‍ ട്രാഫിക് വിഭാഗത്തിന്റെ നീക്കം. ഡ്രൈവിംഗിനിടെ മൊബൈല്‍ ഉപയോഗിക്കുന്നതിന് പരിഷ്കരിച്ച ട്രാഫിക് നിയമത്തില്‍ 150 റിയാല്‍ മുതല്‍ 300 റിയാല്‍ വരെ പിഴ ചുമത്താനുള്ള വ്യവസ്ഥയുണ്ട്. ഒന്നിലധികം തവണ നിയമ ലംഘനം നടത്തുന്നവരെ കൂടുതല്‍ ശിക്ഷ നല്‍കുന്നതിന് ഉന്നതാധികാര സമിതിക്ക് വിടും. ഈ സമിതിയുടെ തീരുമാനമായിരിക്കും ശിക്ഷയായി നടപ്പിലാക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.