Currency

പ്രീമിയം ട്രെയിനുകളിലെ ഫ്ലെക്സി നിരക്ക് വര്‍ധന ഉടന്‍ പിന്‍വലിക്കില്ലെന്ന് റെയില്‍വെ

Monday, September 12, 2016 8:04 am

മറ്റ് ട്രെയിനുകളില്‍ ഫ്ളക്സി നിരക്കുകള്‍ പ്രഖ്യപിക്കില്ലെന്നും നിരക്കുവര്‍ധന നിലവില്‍ വന്നതിനു ശേഷം രണ്ട് ദിവസം 80 ലക്ഷം രൂപയുടെ അധിക വരുമാനമുണ്ടായാതായും റെയില്‍വേ അറിയിച്ചു.

ന്യൂഡല്‍ഹി: പ്രീമിയം ട്രെയിനുകളില്‍ ഏര്‍പ്പെടുത്തിയ ഫ്ളെക്സി നിരക്ക് വര്‍ധന ഉടന്‍ പിന്‍വലിക്കില്ലെന്ന് റെയില്‍വെ വ്യക്തമാക്കി. അതേസമയം മറ്റ് ട്രെയിനുകളില്‍ ഫ്ളക്സി നിരക്കുകള്‍ പ്രഖ്യപിക്കില്ലെന്നും റെയില്‍വേ അറിയിച്ചു.

നിരക്കുവര്‍ധന നിലവില്‍ വന്നതിനു ശേഷം രണ്ട് ദിവസം 80 ലക്ഷം രൂപയുടെ അധിക വരുമാനമുണ്ടായാതായും ഈ സാമ്പത്തിക വര്ഷം 500 കോടിയുടെ അധികവരുമാനം ലക്ഷ്യമിടുന്നതായും റെയില്‍വേ അറിയിച്ചു. 

കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ രാജധാനി, തുരന്തോ, ശതാബ്ദി എന്നീ ട്രെയിനുകളിലാണ് ഫ്ളെക്സി നിരക്ക് വര്‍ധന ഏര്‍പ്പെടുത്തിയത്.  ആദ്യം ടിക്കറ്റ് ബുക്ക് ചെയ്യുന്ന 10 ശതമാനം പേര്‍ക്ക് നിലവിലുള്ള നിരക്കും. തുടര്‍ന്ന് ഓരോ പത്ത് ശതമാനം ടിക്കറ്റുകള്‍ക്കും പത്ത് ശതമാനം വര്‍ധിച്ച നിരക്കും നല്‍കേണ്ടി വരും.

50 ശതമാനം വരെയാണ് നിരക്ക് വര്‍ധന. സെക്കന്‍ഡ് എ.സി, തേഡ് എ.സി, സെക്കന്‍ഡ് സ്ലീപ്പര്‍ ടിക്കറ്റുകളിലും ശതാബ്ദിയില്‍ ചെയര്‍ കാര്‍ ടിക്കറ്റുകള്‍ക്കുമാണ് നിരക്കു വര്‍ധന.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x