ക്ലാസ്സിലെയോ പാഠ്യപദ്ധതിയിലെയോ മാറ്റമല്ല ഇവിടെ നടക്കുന്നത്, ലോണ്‍ സ്റ്റാര്‍ കോളേജിലെ 15 വിഭാഗങ്ങളിലെ വിശ്രമമുറികളെ ബാധിക്കുന്ന ഒന്നാണ്
ക്ലാസ്സിലെയോ പാഠ്യപദ്ധതിയിലെയോ മാറ്റമല്ല ഇവിടെ നടക്കുന്നത്, ലോണ്‍ സ്റ്റാര്‍ കോളേജിലെ 15 വിഭാഗങ്ങളിലെ വിശ്രമമുറികളെ ബാധിക്കുന്ന ഒന്നാണ്. ഭിന്നലിംഗക്കാര്‍ക്ക് പ്രത്യേക വിശ്രമമുറികള്‍ വേണം എന്ന തീരുമാനത്തെ ചൊല്ലിയാണ് ഈ സംസാരം. തങ്ങളുടെ ലൈംഗികസ്വത്വം അനുസരിച്ച് വിശ്രമമുറികള്‍ ക്രമീകരിക്കാനുള്ള ഒരുക്കത്തിലാണ് ഇവിടത്തെ അധികൃതര്‍. കുട്ടികള്‍ക്ക് സ്വന്തം സ്വത്വം പ്രകടിപ്പിക്കാനും പെരുമാരാനുമുള്ള അവസരമാണ് തങ്ങള്‍ ഉണ്ടാക്കുന്നതെന്ന് ലോണ്‍ സ്റ്റാര്‍ കോളേജിന്റെ ഭാരവാഹി പറഞ്ഞു.
എന്നാല്‍ ഗ്രീന്‍സ്പോയിന്റ് ക്യാമ്പസിലെ കുട്ടികളൊന്നും തന്നെ ഈ തീരുമാനത്തോട് യോജിക്കുന്നില്ല. “ജീവിതത്തിന്‍റെ ഒടുക്കം നിങ്ങള്‍ സ്ത്രീയുമല്ല, പുരുഷനുമല്ല, വെറും മനുഷ്യന്‍ മാത്രം. ഇതെന്‍റെ വ്യക്തിപരമായ അഭിപ്രായമാണ്,” തീരുമാനത്തെ എതിര്‍ത്ത് കൊണ്ട് ദിമെട്രിയോടിസ് ടില്‍മാന്‍ എന്നാ വിദ്യാര്‍ത്ഥിയുടെ വാക്കുകളാണിത്.
ഈ പ്രശ്നം ഹൂസ്ടന്റെ ഒന്നാം പ്രമേയത്തിലെ ഇതേ വിഷയത്തിലേക്ക് നയിക്കുന്നു. ഭിന്നലിംഗക്കാര്‍ക്ക് തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ശൌചാലയങ്ങള്‍ ഉപയോഗിക്കാനുള്ള പ്രമേയമായിരുന്നു ഇത്. എന്നാല്‍ നവംബറിലെ ഈ പ്രമേയം തള്ളിക്കളഞ്ഞിരുന്നു.
പലരും സമൂഹമാധ്യമങ്ങളിലും മറ്റുമായി ഇതിനോടുള്ള എതിര്‍പ്പ് പ്രകടിപ്പിക്കുകയാണ്. “വര്‍ഷങ്ങളായി ഭിന്നലിംഗക്കാര്‍ അവരുടെ താല്‍പര്യത്തിനനുസരിച്ച വിശ്രമമുറികളാണ് ഉപയോഗിക്കുന്നത്. ബാത്‌റൂമില്‍ പോവുക, ഉപയോഗിക്കുക, തിരിച്ചിറങ്ങുക. ഒരാളുടെ ലിംഗത്തെ ചോദ്യം ചെയ്യാനും ഏത് ബാത്റൂമാണ് ഉപയോഗിക്കേണ്ടതെന്നും ഉപയോഗിക്കാന്‍ പാടില്ലെന്നതുമൊക്കെ പറയാന്‍ മറ്റൊരാള്‍ക്ക് എന്തവകാശമാണുള്ളത്,” ടെയ്ലര്‍ ടാപ്മെയര്‍ പറഞ്ഞു. സെപ്റ്റംബര്‍ 14 ബുധനാഴ്ച ഈ വിഷയത്തില്‍ വിദ്യാര്‍ത്ഥികളുടെ പൊതു അഭിപ്രായം തേടുന്നതാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.