സിംഗപ്പൂറില്‍ നിന്ന് വാങ്ങിയ ആഡംബര കാറുകള്‍ വിറ്റഴിച്ചതിന് മലേഷ്യന്‍ ആന്‍റി കറപ്ഷന്‍ കമ്മീഷന്‍ രണ്ട് ഉദ്യോഗസ്ഥരെ കൂടി അറസ്റ്റ് ചെയ്തു
സിംഗപ്പൂറില്‍ നിന്ന് വാങ്ങിയ ആഡംബര കാറുകള്‍ വിറ്റഴിച്ചതിന് മലേഷ്യന്‍ ആന്‍റി കറപ്ഷന്‍ കമ്മീഷന്‍ രണ്ട് ഉദ്യോഗസ്ഥരെ കൂടി അറസ്റ്റ് ചെയ്തു. റോഡ് ട്രാന്‍സ്പോര്‍ട്ട് വിഭാഗത്തിലെ രണ്ട് ഉദ്യോഗസ്ഥരെയാണ് അറസ്റ്റ് ചെയ്തത്.
പെട്ടലിംഗ് ജയയിലെ ഓഫീസില്‍ വച്ചാണ് 32ഉം 29ഉം വയസുള്ള ഇവരെ പിടികൂടിയത്. ഇന്നലെ അലോര്‍ സെതാറിലെ കോടതി ഇവരെ റിമാന്‍ഡ് ചെയ്തു. സെപ്റ്റംബര്‍ 29 വരെ അസിസ്റ്റന്‍റ് എന്‍ഫോഴ്സ്മെന്‍റ് ഓഫീസറും അഡ്മിനിസ്ട്രേഷന്‍ അസിസ്റ്റന്‍റ്ഉം ആയ ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.
ചൊവ്വാഴ്ച വരെ ക്വാലാലംപൂരിലും മറ്റുമായി എം.എ.സി.സി.യുടെ ഹെഡ് ക്വോര്‍ട്ടേഴ്സിന്‍റെ നേതൃത്വത്തില്‍ നടത്തിയ ‘ഓപറേഷന്‍ പിയാങ്ങ്’ല്‍ ആണ് ഇവരെ പിടികൂടിയത്. ആദ്യ ദിനത്തില്‍ ഇവര്‍ ഒരു ജെ.പി.ജെ. ജീവനക്കാരിയും അവരുടെ ഭര്‍ത്താവിനെയും കസ്റ്റടിയില്‍ എടുത്തിരുന്നു. ഇവരുടെ ഭര്‍ത്താവ് ഒരു ഫാക്ടറി തൊഴിലാളിയും ഒപ്പം യൂസ്ഡ് കാറുകള്‍ വില്‍ക്കുന്ന ജോലിയും ചെയ്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട് 32കാരനായ ഒരു സെയില്‍സ്മാനെയും ഒരു ഓണ്‍ലൈന്‍ ബിസിനസുകാരനെയും അറസ്റ്റ് ചെയ്തിരുന്നു. ഫെയിസ്ബുക്ക് പോലെയുള്ള സമൂഹമാധ്യമങ്ങളിലൂടെയാണ് ഇവര്‍ ആഡംബര കാറുകളുടെ വിപണി കണ്ടെത്തിയിരുന്നത്. കാറിനെ നിയമപരമാക്കാന്‍ ചില വ്യാജ ഡോക്യുമെന്റുകള്‍ ഉപയോഗിച്ചിരുന്നു. എല്ലാ പ്രതികളെയും അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ റിമാന്‍ഡ് ചെയ്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.