Currency

തുടര്‍ച്ചയായ മൂന്ന്കൊലകള്‍; യുവതിയുടെ റിമാന്‍ഡ്‌ കാലാവധി നീട്ടി

Sunday, October 2, 2016 1:30 pm

തമന്‍ ശ്രീ സിനാറിലെ വസതിയില്‍ ഭര്‍ത്താവും രണ്ട് മക്കളും മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ കേസിലാണ് ഭാര്യയായ യുവതിയുടെ റിമാന്‍ഡ്‌ കാലാവധി നീട്ടിയത്

തമന്‍ ശ്രീ സിനാറിലെ വസതിയില്‍ ഭര്‍ത്താവും രണ്ട് മക്കളും മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ കേസിലാണ് ഭാര്യയായ യുവതിയുടെ റിമാന്‍ഡ്‌ കാലാവധി നീട്ടിയത്. അന്വേഷണത്തിന്‍റെ പുരോഗതിക്കായി ഒക്ടോബര്‍ അഞ്ച് വരെ യുവതിയെ റിമാന്‍ഡ്‌ ചെയ്യുമെന്ന് അസിസ്റ്റന്‍റ് കമ്മീഷണര്‍ ആര്‍. മുനുസാമി പറഞ്ഞു.

ആരും തന്നെ ക്വാലാലംപൂരിലെ ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് മരണപ്പെട്ടവരുടെ ഭൌതികാവശിഷ്ടങ്ങള്‍ സ്വീകരിക്കാന്‍ വന്നില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. വെള്ളിയാഴ്ച കയ്യില്‍ വിലങ്ങുമായി പോലീസ് യുവതിയെ വീട്ടിലേക്ക് കൊണ്ട് വന്നിരുന്നു. ഫോറെന്‍സിക്‌ വിദഗ്ദ്ധരും ഉണ്ടായിരുന്നു. ഒരു മണിക്കൂറോളം തെളിവെടുപ്പ് നടന്നു.

വിഷമോ മറ്റെന്തെങ്കിലും വസ്തുക്കളോ ഇവര്‍ക്ക് കണ്ടെത്താനായില്ല. എന്നാല്‍ സംശയം തോന്നുന്ന രീതിയില്‍ ഒരു വടി ഇവിടെ കിടന്ന് കിട്ടുകയുണ്ടായി. യുവതിക്ക് മാനസികമായി കുഴപ്പമൊന്നുമില്ലെന്നാണ് അറിഞ്ഞത്. രണ്ട് കുട്ടികളുടെയും മൃതശരീരം പ്ലാസ്റ്റിക് കണ്ടെയ്നറുകളിലാക്കി അത് മറ്റൊരു പ്ലാസ്റ്റിക് ബാഗില്‍ നിറച്ച് മുറിയില്‍ വച്ചിരിക്കുകയായിരുന്നു. മാസ്റ്റര്‍ ബെഡ്റൂമില്‍ വച്ചാണ് ഭര്‍ത്താവ് ചീ ഹിങ്ങ് സൂനിന്‍റെ ശരീരം കിട്ടിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x