Currency

വിക്സ് ആക്ഷന്‍ 500 അടക്കമുള്ള മരുന്നുകൾക്ക് ഏർപ്പെടുത്തിയ നിരോധനം നീക്കി

സ്വന്തം ലേഖകൻThursday, December 1, 2016 9:21 pm

ന്യൂഡൽഹി: രാജ്യത്ത് വിക്സ് ആക്ഷന്‍ 500 ഉള്‍പ്പടെ 344 മരുന്നുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം ഡൽഹി ഹൈക്കോടതി നീക്കി. മരുന്ന് കമ്പനികളുടെ വാദം അംഗീകരിച്ചാണ് കോടതി വിധി. നേരത്തെ ആരോഗ്യത്തിന് അപകടമെന്ന് ചൂണ്ടിക്കാട്ടി വിക്സ് ആക്ഷന്‍ 500, കോറെക്‌സ്, സാരിഡോണ്‍, ഡി-കോള്‍ഡ് ടോട്ടല്‍ തുടങ്ങിയ മരുന്നുകൾ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു.

മതിയായ പരിശോധന നടത്തുകയോ, നടപടിക്രമങ്ങള്‍ പാലിക്കുകയോ ചെയ്യാതെയാണ് മരുന്നുകളുടെ സംയുക്തങ്ങള്‍ക്കും ബ്രാന്‍ഡുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് മരുന്ന് കമ്പനികള്‍ വാദിച്ചു. ഈ വാദമാണ് കോടതി അംഗീകരിച്ചത്. അതേസമയം മരുന്ന് കൂട്ടുകളില്‍ പലതും ശാസ്‌ത്രീയമായിട്ടല്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x