Currency

ടോയ്ലെറ്റില്‍ കൈ കുടുങ്ങി; വൃദ്ധയെ രക്ഷാപ്രവര്‍ത്തന സേന രക്ഷിച്ചു

Saturday, October 1, 2016 3:59 pm

ടോയ്ലെറ്റില്‍ വീണ് പോയ കൃത്രിമപ്പല്ല് നീക്കം ചെയ്യാന്‍ ശ്രമിക്കുന്നതിനിടയിലാണ് 65കാരിയുടെ കൈ ടോയ്ലെറ്റില്‍ കുടുങ്ങിയത്

ടോയ്ലെറ്റില്‍ വീണ് പോയ കൃത്രിമപ്പല്ല് നീക്കം ചെയ്യാന്‍ ശ്രമിക്കുന്നതിനിടയിലാണ് 65കാരിയുടെ കൈ ടോയ്ലെറ്റില്‍ കുടുങ്ങിയത്. അഗ്നിശമന-രക്ഷാപ്രവര്‍ത്തന സേനക്ക് ഇതൊരു ചെറിയ മിഷനല്ലായിരുന്നു. മണിക്കൂറുകള്‍ കൊണ്ടാണ് ഇവര്‍ വൃദ്ധയെ രക്ഷപെടുത്തിയത്.

സെന്‍ട്രല്‍ ഹെഡ്ക്വോര്‍ട്ടേഴ്സില്‍ നിന്നുള്ള ആറോളം പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പ്രശ്നമുണ്ടായി എന്ന് വിവരം ലഭിച്ചയുടന്‍ ഇവര്‍ ഇങ്ങോട്ടേക്ക് ഓടിയെത്തുകയായിരുന്നു.

വൃദ്ധ ഡയബെറ്റിക് ആയിരുന്നു. കൃത്യമായ രീതിയില്‍ രക്തചംക്രമണം നടന്നില്ലെങ്കില്‍ ഗാന്ഗ്രെന്‍ ഉണ്ടാകാനുള്ള സാധ്യതയും ഇവരില്‍ ഉണ്ടായിരുന്നു.

രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ഉപകരണങ്ങള്‍ കണ്ടെത്തുക പ്രയാസമുള്ള പണിയായിരുന്നു. എങ്കിലും 11.30ഓടു കൂടി ഇവര്‍ക്ക് വൃദ്ധയെ രക്ഷിക്കാനായി. ഇവരെ ആശുപത്രിയില്‍ ചികിത്സയ്ക്കായി ചേര്‍ത്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x