മലേഷ്യയില്‍ സൌജന്യമായി കാപ്പി വിതരണം ചെയ്തും മറ്റ് പ്രത്യേക ഓഫറുകളുമായി വോന്‍ഡ കോഫീ ആദ്യ അന്തര്‍ദേശീയ കാപ്പി ദിനം ആഘോഷിക്കുകയാണ്
കാപ്പി ഇഷ്ടമല്ലാത്തവര്‍ ചുരുക്കമാണ്. മലേഷ്യയില്‍ സൌജന്യമായി കാപ്പി വിതരണം ചെയ്തും മറ്റ് പ്രത്യേക ഓഫറുകളുമായി വോന്‍ഡ കോഫീ ആദ്യ അന്തര്‍ദേശീയ കാപ്പി ദിനം ആഘോഷിക്കുകയാണ്. ജമെക് പള്ളിയുടെയും കേലന ജയ എല്‍.ആര്‍.ടി. സ്റ്റേഷന് സമീപവുമായാണ് ആളുകള്‍ക്ക് ഇന്ന് മുതല്‍ വരുന്ന അഞ്ച് ദിവസങ്ങളിലായി സൌജന്യ കാപ്പി വിതരണം ചെയ്യുന്നത്.
രാവിലെ 7.30 മുതലാണ് ആളുകള്‍ക്ക് കാപ്പി നല്‍കി തുടങ്ങുന്നത്. ഇപ്പൊ പൊടിച്ചെടുത്തതേയുള്ളൂ എന്ന് തോന്നും വിധം രുചികരമാണ് കാപ്പി എന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. പുലര്‍ച്ചെ ഒരു കൊള്ളാവുന്ന കാപ്പിയുടെ സുഗന്ധവും രുചിയുമായി ദിവസം തുടങ്ങാനിഷ്ടപ്പെടുന്നവരെ ലക്‌ഷ്യം വച്ചാണ് ഈ പരിപാടി. ഇത് ആഘോഷമാക്കുവാനായി 12 പങ്കാളികളുമായാണ് വോണ്ട കോഫീ സഹകരിക്കുന്നത്.
ഭൂരിഭാഗം ആളുകള്‍ക്കും കാപ്പിയുടെ രുചി ഇഷ്ടപ്പെട്ടു. കുടിച്ചവരെല്ലാം തന്നെ വീണ്ടും വാങ്ങി ഉപയോഗിക്കുമെന്നാണ് പറയുന്നത്. ഏതായാലും കാപ്പി പ്രിയര്‍ക്ക് ഇതൊരു നല്ല അവസരമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.