Currency

പഠനത്തിനായി 12കാരന്‍ സല്‍സ വില്‍ക്കുന്നു

Thursday, September 8, 2016 2:14 pm

അടുക്കളയിലെ വെറുമൊരു പരീക്ഷണമായാണ് ജേകബ് ജോണ്‍സണ്‍ എന്ന 12 വയസുകാരന്‍ സല്‍സ ഉണ്ടാക്കിയത്.

അടുക്കളയിലെ വെറുമൊരു പരീക്ഷണമായാണ് ജേകബ് ജോണ്‍സണ്‍ എന്ന 12 വയസുകാരന്‍ സല്‍സ ഉണ്ടാക്കിയത്. എന്നാല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരു ബിസിനസായി അത് മാറുകയായിരുന്നു.

“അത് ഇത്ര നന്നാകുമെന്ന്‍ ഞാന്‍ കരുതിയിരുന്നില്ല. ഞാനത് സ്കൂളിലേക്ക് കൊണ്ട്പോയി എന്‍റെ കൂട്ടുകാര്‍ക്ക് കൊടുത്തു. അവര്‍ക്ക് അത് ഒരുപാടിഷ്ടപ്പെടുകയും വില്‍ക്കുന്നുണ്ടോ എന്ന് ചോദിക്കുകയും ചെയ്തു,” ജേകബ് പറഞ്ഞു.

അങ്ങനെയാണ് ജേക്സ് ആറ്റമിക് സല്‍സ ഉണ്ടായത്. ഞാനത് വില്‍ക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ ഒരുപാടാളുകള്‍ വാങ്ങി. സല്യാര്ട്സ് മിഡില്‍ സ്കൂളില്‍ 7ആം ക്ലാസില്‍ പഠിക്കുകയാണ് അവന്‍.

എനിക്ക് ടെക്സാസിലെ എ ആന്‍ഡ്‌ എം സര്‍വകലാശാലയില്‍ പഠിക്കണം, ഒരു ജിയോളജിസ്റ്റ് ആകണം. പക്ഷെ അത് വലിയ പ്രയാസമുള കാര്യമാണ്,” അവന്‍ പറഞ്ഞു. “ഈ പണം അവന് എക്സ്ട്രാ ക്ലാസുകള്‍ക്കായി ഉപയോഗിക്കാമെന്നും പഠന ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചു വയ്ക്കണമെന്നും അവന്‍ പറഞ്ഞു, ഞാനത് സമ്മതിച്ചു,”അവന്‍റെ അമ്മ, കാരി പറഞ്ഞു.

ശരിക്കും ആകാശം തന്നെയാണ് പരിധി. നിങ്ങള്‍ക്ക് എന്തും ചെയ്യാനുള്ള ശേഷിയുണ്ട്, അക്ഷരാര്‍ഥത്തില്‍ ഇത് അഞ്ചാം ക്ലാസില്‍ വച്ചാണ് സംഭവിച്ചത്.  അത് വെറുമൊരു ആശയം മാത്രമായിരുന്നു. ഇത്രയും വലിയ ഒരു സംരഭമായി അത് മാറുമെന്ന് ഒരിക്കല്‍ പോലും കരുതിയില്ല. ജോണ്‍സണ്‍ പറഞ്ഞു


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x