Currency

സൗദി അല്‍ബാഹ മേഖലയിലെ 4 തൊഴിലുകളില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം

സ്വന്തം ലേഖകന്‍Wednesday, December 27, 2017 12:27 pm

റിയാദ്: സൗദിയിലെ അല്‍ബാഹ മേഖലയിലെ നാല് തൊഴിലുകളില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കും. 2018 ഏപ്രില്‍ 17ന് അഥവാ ശഅ്ബാന്‍ ഒന്നിന് സ്വദേശി വത്കരണം പ്രാബല്യത്തിലാകുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. കാര്‍ വില്‍പന കേന്ദ്രങ്ങള്‍, സ്‌പെയര്‍ പാര്‍ട്‌സ് കടകള്‍, ഷോപ്പിങ് മാളുകള്‍, ഇലക്ട്രിക്കല്‍-ഇലക്ട്രോണിക് ഷോപ്പുകള്‍ എന്നിവയിലാണ് സ്വദേശിവത്കരണം നടപ്പിലാക്കുക.

തൊഴില്‍ മന്ത്രാലയം നടപ്പാക്കിവരുന്ന നിതാഖാത്ത് വ്യവസ്ഥയുടെ ഭാഗമായാണ് മേഖലകളില്‍ തെരഞ്ഞെടുത്ത തൊഴിലുകളില്‍ സ്വദേശികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നത്. സ്വദേശിവത്കരണം നടപ്പാക്കുന്നതിന്റെ നാല് മാസം മുമ്പ് പ്രഖ്യാപനത്തിലൂടെ കടയുടമകള്‍ക്കും തൊഴിലുടമകള്‍ക്കും സ്വദേശിവത്കരണം നടപ്പാക്കാനുള്ള സാവകാശമാണ് മന്ത്രാലയം അനുവദിച്ചിരിക്കുന്നത്.

ശഅ്ബാന്‍ ഒന്നിന് ശേഷം നിയമം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും പിഴ ചുമത്തുകയും ചെയ്യും. സ്വദേശികളെ ജോലിക്ക് നിര്‍ത്താന്‍ ആവശ്യമായ പരിശീലനത്തന് മന്ത്രാലയം ആവശ്യമായ സാമ്പത്തിക സഹായവും നല്‍കും. സ്വദേശി യുവതികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന മേഖലയാണ് ഷോപ്പിങ് മാളുകള്‍ എന്നാണ് തൊഴില്‍ മന്ത്രാലയം പ്രതീക്ഷിക്കുന്നത്. അതേസമയം മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ക്ക് ജോലി നഷ്ടമാവുകയും ചെയ്യും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x