Currency

കേരളീയ സമാജം പ്രസംഗവേദി സംഘടിപ്പിച്ചു

Tuesday, June 28, 2016 12:51 am
Play

കേരളീയ വിദ്യാഭ്യാസരംഗം നേരിടുന്ന വിവിധ വെല്ലുവിളികളായിരുന്നു ചർച്ചകളിലെ കേന്ദ്രബിന്ദു. സ്കൂളുകളുടെ ഉയര്‍ച്ചക്കും നിലനില്‍പ്പിനും ഉതകുന്ന നിരവധി നിര്‍ദേശങ്ങളും മുന്നോട്ടു വന്നു. മൂല്യങ്ങള്‍ നഷ്ടമായ, ലാഭക്കൊതിയില്‍ സാമൂഹിക കടമകള്‍ മറക്കുന്ന വിദ്യാഭ്യാസ സംവിധാനത്തിലാണ് കേരളം ഇന്നുള്ളതെന്ന് ചർച്ചകളിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

ബഹ്റൈൻ: ‘വിദ്യാഭ്യാസം ലാഭനഷ്ടക്കണക്കില്‍- മാലാപ്പറമ്പ് നല്‍കുന്ന പാഠങ്ങള്‍’ എന്ന വിഷയത്തില്‍ കേരളീയ സമാജം പ്രസംഗവേദി സംഘടിപ്പിച്ചു. കേരളീയ വിദ്യാഭ്യാസരംഗം നേരിടുന്ന വിവിധ വെല്ലുവിളികളായിരുന്നു ചർച്ചകളിലെ കേന്ദ്രബിന്ദു. സ്കൂളുകളുടെ ഉയര്‍ച്ചക്കും നിലനില്‍പ്പിനും ഉതകുന്ന നിരവധി നിര്‍ദേശങ്ങളും മുന്നോട്ടു വന്നു. മൂല്യങ്ങള്‍ നഷ്ടമായ, ലാഭക്കൊതിയില്‍ സാമൂഹിക കടമകള്‍ മറക്കുന്ന വിദ്യാഭ്യാസ സംവിധാനത്തിലാണ് കേരളം ഇന്നുള്ളതെന്ന് ചർച്ചകളിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

സര്‍ക്കാരിനും നാട്ടുകാര്‍ക്കും ബാധ്യതയാവേണ്ട സ്ഥാപനങ്ങളല്ല സ്കൂളുകള്‍, മികച്ച ആസൂത്രണത്തോടെ നയിച്ചാല്‍ നൂറുമേനി കൊയ്യാവുന്ന വിദ്യാലയങ്ങളായി സര്‍ക്കാര്‍ സ്കൂളുകളെ മാറ്റാനാവുമെന്നായിരുന്നു ഇന്ത്യന്‍ സ്കൂള്‍ വൈസ് പ്രന്‍സിപ്പല്‍ ആനന്ദ് നായര്‍ അഭിപ്രായം. ചില സ്കൂളുകള്‍ കുട്ടികളില്ലാതെ പൂട്ടിപോകുന്ന അവസ്ഥ പൂളിംങ് സംവിധാനത്തിലൂടെ പരിഹരിക്കാനാകുമെന്നും ആനന്ദ് പറഞ്ഞു. ജാതി-മത സംവിധാനത്തെ വഴിവിട്ട് പ്രീണിപ്പിച്ചതിനാലാണ് ഇന്നത്തെ അവസ്ഥയിലേക്ക് കേരളത്തിലെ വിദ്യാഭ്യാസ രംഗം എത്തപ്പെട്ടതെന്ന് പി.ടി.തോമസ് അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസത്തെ ലാഭത്തിനുള്ള വ്യവസായമായി കാണുന്ന രീതിയാണ് ഇന്നുള്ളതെന്നായിരുന്നു ഡോ. ശിവ കീര്‍ത്തിയുടെ അഭിപ്രായം.

അനില്‍ വേങ്കോടായിരുന്നു മോഡറേറ്റര്‍. ഇ.എ.സലിം, അജയകൃഷ്ണന്‍, ഈപ്പന്‍ ജോര്‍ജ്ജ്, കെ.സി.ഫിലിപ്പ്, അജിത് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രസിഡന്‍റ് പി.വി.രാധാകൃഷ്ണപിള്ള, സെക്രട്ടറി എന്‍.കെ.വീരമണി എന്നിവര്‍ ആശംസകള്‍ നേർന്നു. കേരളീയ സമാജം പ്രസംഗവേദി കണ്‍വീനര്‍ ജോയി വെട്ടിയാടന്‍ സ്വാഗതവും ജോ.കണ്‍വീനര്‍ റാം നന്ദിയും പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x