Currency

അലഞ്ഞുതിരിഞ്ഞ് നടക്കുകയായിരുന്ന കുട്ടിയെ രക്ഷപെടുത്തി

Thursday, October 6, 2016 10:37 am

ഹാര്‍ഡി ടോള്‍ റോഡിനു സമീപമാണ് അഞ്ച് വയസുകാരനായ കുട്ടിയെ കണ്ടെത്തിയത്

ഹാര്‍ഡി ടോള്‍ റോഡിനു സമീപമാണ് അഞ്ച് വയസുകാരനായ കുട്ടിയെ കണ്ടെത്തിയത്. അടിവസ്ത്രം മാത്രം ധരിച്ച് ഫ്രീവേയിലൂടെ നടക്കുകയായിരുന്നു കുട്ടി. റോബര്‍ട്ടോ സെരാനോ എന്ന വ്യക്തിയാണ് കുട്ടിയെ കണ്ടെത്തിയത്. മറ്റ് പലരും അവനെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അലെക്സ് എന്ന കുട്ടിയാണ് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി ഹൈവേയിലൂടെ നടന്നത്.

അവന്‍ ഹൈവെയിലെക്ക് കയറുന്നതിനിടയിലാണ് സെരാനോയ്ക്ക് കുട്ടിയെ പിടിക്കാന്‍ സാധിച്ചത്. കുട്ടി അബദ്ധത്തില്‍ ഒരു ട്രക്കിന് മുന്നിലേക്ക് ചാടാന്‍ പോകവേയാണ് ഇയാള്‍ രക്ഷിച്ചത്. പെരുമാറ്റ പ്രശ്നങ്ങളുള്ളയാളാണ് അലക്സ്.

തന്‍റെ കുട്ടിയെ രക്ഷിച്ചതിന് ഷാവേസ് എന്ന കുട്ടിയുടെ അച്ഛന്‍ സെരാനോയോട് നന്ദി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x