രാജ്യത്തെ വര്‍ധിച്ചുവരുന്ന ഗതാഗതക്കുരുക്കിന് തടയിടാനായി 80 തൊഴില്‍ വിഭാഗങ്ങള്‍ക്ക് കൂടി ഡ്രൈവിംഗ് ലൈസന്‍സ് നിരോധനം ഏര്‍പ്പെടുത്തി
രാജ്യത്തെ വര്‍ധിച്ചുവരുന്ന ഗതാഗതക്കുരുക്കിന് തടയിടാനായി 80 തൊഴില്‍ വിഭാഗങ്ങള്‍ക്ക് കൂടി ഡ്രൈവിംഗ് ലൈസന്‍സ് നിരോധനം ഏര്‍പ്പെടുത്തി. ദേശീയപദ്ധതിയുടെ കീഴിലാണ് ഈ തീരുമാനം. നിരോധനം ഏര്‍പ്പെടുത്തിയത് ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത ജനറല്‍ ഡയറക്ടറേറ്റ് ആണ്.
ഈ ഇനത്തില്‍ 150ഓളം തൊഴില്‍ വിഭാഗങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സ് മുന്‍പ് നിരോധിച്ചിരുന്നു. അതിനു പിന്നാലെയാണ് 80 വിഭാഗങ്ങളെ കൂടി ഉള്‍പ്പെടുത്തിയ ഈ നിരോധനം. വിവിധ തൊഴില്‍ വിഭാഗങ്ങളില്‍ നിരോധിച്ചവയുടെ പട്ടിക കഴിഞ്ഞ മാസം ലഭിച്ചെന്ന് അല്‍ റായ ഡ്രൈവിംഗ് സ്കൂള്‍ വ്യക്തമാക്കി.
ഇത്തരത്തിലുള്ള നിരോധനം കമ്പനിതൊഴിലാളികളെ മാത്രമാണ് ബാധിക്കുന്നതെന്നും സ്വകാര്യ സ്പോണ്‍സര്‍ഷിപ്പിള്‍ അടങ്ങിയിട്ടുള്ള തൊഴിലാളികള്‍ക്ക് ഇത് ബാധകമല്ലെന്നും സ്കൂള്‍ വൃത്തങ്ങള്‍ അറിയിച്ചു.
പലചരക്ക് വ്യാപാരി, പത്രവിതരണക്കാര്‍, ബാര്‍ബര്‍, സുരക്ഷാ കാവല്‍ക്കാര്‍, ഇറച്ചി വില്‍പ്പനക്കാര്‍, വേലക്കാര്‍, ചുമട്ടുതൊഴിലാളികള്‍, കോസ്മേറ്റൊലജിസ്റ്റ്, തയ്യല്‍ക്കാര്‍, കൃഷിപ്പണിക്കാര്‍, ഖനന ടെക്നീഷ്യന്‍, സ്വര്‍ണപ്പണിക്കാര്‍, അലങ്കാരടെക്നീഷ്യന്‍, മെക്കാനിക്, ബ്യൂട്ടീഷന്‍ എന്നീ തൊഴില്‍ വിഭാഗക്കരെയാണ് ഡ്രൈവിംഗ് ലൈസന്‍സ് നേടുന്നതില്‍ നിന്നും നിരോധിച്ചത്.
രാജ്യത്തെ ഗതാഗതതടസം പരിഹരിക്കുവാനാണ് ഈ നിരോധനം. ഡ്രൈവിംഗ് സ്കൂള്‍ അധികൃതരുടെ നിരീക്ഷണം അനുസരിച്ച് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ലൈസന്‍സിന് അപേക്ഷിക്കുന്നവരുടെ എണ്ണം കാര്യമായി കുറഞ്ഞിട്ടുണ്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഭാരം കൂടിയ വാഹങ്ങള്‍ക്ക് 30 ശതമാനവും ഭാരം കൂടിയവക്ക് 50 ശതമാനവുമാണ് ലൈസന്‍സ് അപേക്ഷിക്കുന്നവരില്‍ ഇടിവുണ്ടായിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.