Currency

ദസറ അവധി; ബെംഗളുരുവില്‍ ഗതാഗതക്കുരുക്ക്

Sunday, October 9, 2016 4:19 pm

എന്നാല്‍ അവധി തുടങ്ങുന്നതിന് മുന്‍പ് തന്നെ വെള്ളിയാഴ്ച മുതല്‍ കനത്ത ഗതാഗതക്കുരുക്കാണ് ബെംഗളുരുവില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്.

കര്‍ണാടകക്കാര്‍ ദസറ ഏറ്റവും ഭംഗിയായി ആഘോഷിക്കുന്നവരാണ്. ദസറ മൂലമുള്ള നീണ്ട അവധിയെ വരവേല്‍ക്കാന്‍ ബെംഗളുരു തയ്യാറായിക്കഴിഞ്ഞു. എന്നാല്‍ അവധി തുടങ്ങുന്നതിന് മുന്‍പ് തന്നെ വെള്ളിയാഴ്ച മുതല്‍ കനത്ത ഗതാഗതക്കുരുക്കാണ് ബെംഗളുരുവില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്.

ശനിയാഴ്ചയും ഗതാഗതതടസമുണ്ടായി. ഔട്ടര്‍ റിംഗ് റോഡ്‌, പ്രധാനമായും തുംകൂര്‍ മുതല്‍ നാഗഷെട്ടിഹള്ളി ഫ്ലൈഓവര്‍ വരെ അഞ്ച് കിലോമീറ്ററോളം വാഹനങ്ങള്‍ വഴിയില്‍ കിടന്നു.

മജെസ്റ്റിക് ഭാഗത്താണ് ഏറ്റവും കൂടുതല്‍ ഗതാഗതതകരാര് അനുഭവപ്പെട്ടത്. ടൌണില്‍ നിന്നും മാറി നീണ്ട യാത്ര പുറപ്പെടാനൊരുങ്ങിയവരുടെ വാഹനങ്ങളുടെ എണ്ണം അമിതമായപ്പോഴാണ് ഈ പ്രശ്നമുണ്ടായത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x