ഈ വര്‍ഷം അവസാനിക്കുന്നതിനു മുമ്പേ സ്വദേശി വത്ക്കരണ നടപടി ഉണ്ടാവുമെന്ന് തൊഴില്‍ മന്ത്രാലയത്തിലെ ഉത്തരവാദിത്തപ്പെട്ടവര്‍ അറിയിച്ചതായി പ്രമുഖ ദിനപത്രം 'മക്ക' റിപ്പോര്‍ട്ട് ചെയ്തു.
ജിദ്ദ: സൗദിയില്‍ 17 മേഖലകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ സ്വദേശി വത്ക്കരിക്കാന്‍ പദ്ധതിയുള്ളതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം അവസാനിക്കുന്നതിനു മുമ്പേ സ്വദേശി വത്ക്കരണ നടപടി ഉണ്ടാവുമെന്ന് തൊഴില്‍ മന്ത്രാലയത്തിലെ ഉത്തരവാദിത്തപ്പെട്ടവര്‍ അറിയിച്ചതായി പ്രമുഖ ദിനപത്രം ‘മക്ക’ റിപ്പോര്‍ട്ട് ചെയ്തു.
ആരോഗ്യം, വിദ്യാഭ്യാസം, ടുറിസം, ഇന്‍ഷുറന്‍സ്, ബാങ്ക്, എനര്‍ജി, ഖനനം, ഇന്‍ഡസ്ട്രി, അഭിഭാഷകവൃത്തി, ട്രാന്സ്പോര്ട്ടേഷന്, കൃഷി, ഓപ്പറേഷന് ആന്റ് മെയിന്റനന്‍സ്, സ്പോര്‍ട്സ്, എന്റര്‍ടെയിന്‍മെന്റ്, ഓഡിയോ& വിഷ്വല്‍ മീഡിയ, ഐ.ടി, ടെലികമ്മ്യുണിക്കേഷന്‍ എന്നീ മേഖലകളിലായിരിക്കും ഈ വര്‍ഷാവസാനത്തോടെ ഭാഗികമായോ പൂര്‍ണ്ണമായോ സൗദിവത്ക്കരണം നടപ്പിലാക്കുക.
വര്‍ഷത്തില്‍ രണ്ടു ലക്ഷത്തി ഇരുപതിനായിരം സ്വദേശികള്‍ക്കു തൊഴില്‍ കണ്ടെത്തി നല്കുന്നതിനു പുതിയ പദ്ധതി നടപ്പാക്കുന്നുമെന്നും 2020 ആകുമ്പോഴേക്കു തൊഴില്‍ മേഖലയില്‍ സ്വദേശികളുടെ സജീവ സാന്നിധ്യം ഉറപ്പാക്കുമെന്നും തൊഴില്‍ മന്ത്രി ഡോ. അലിബിന്‍ നാസിര്‍ അല്‍ ഗാഫിസ് പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.