Currency

സൗദിയില്‍ സ്വദേശിവത്കരണം 27 മേഖലകളില്‍ കൂടി

സ്വന്തം ലേഖകന്‍Thursday, March 9, 2017 1:07 pm

റിയാദ്: സൗദിഅറേബ്യയില്‍ സ്വദേശിവത്കരണം 27 തൊഴില്‍ മേഖലകളിലേക്കുകൂടി വ്യാപിപ്പിക്കുന്നു. ഇതോടെ മലയാളികള്‍ ഉള്‍പ്പെടെ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. 27 മേഖലകളില്‍ക്കൂടി സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നതോടെ സൗദിപൗരന്മാര്‍ക്കായി പതിനായിരത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. എന്നാല്‍ പുതിയ വിസയില്‍ തൊഴില്‍ നേടിയവര്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും.

പുതുതായി സ്വദേശിവത്കരണം നടപ്പാക്കുന്ന പ്രധാന ഖേലകള്‍ ഇവയാണ്. റെഡിമെയ്ഡ് കടകള്‍, കാര്‍ ഡെക്കറേഷന്‍, വാഹന വര്‍ക്ഷോപ്പ്‌ഷോറൂം, പെയിന്റ് കട, ഡെക്കറേഷന്‍ സ്ഥാപനം, കളിപ്പാട്ടക്കട, തയ്യല്‍വസ്തുവില്പന സ്ഥാപനം, ഗിഫ്റ്റ് കട, സുഗന്ധദ്രവ്യ വില്‍പ്പനക്കട, വാച്ചുകട, ഹാര്‍ഡ്വേര്‍, പര്‍ദവില്പനക്കട, ഊദ്വില്‍പന സ്ഥാപനം, വാഹനം വാടകയ്ക്ക് നല്‍കുന്ന സ്ഥാപനം, സ്‌കൂള്‍ കാന്റീന്‍. ഇത്തരം സ്ഥാപനങ്ങളാണ് പുതുതായി സ്വദേശിവത്കരണത്തിനു കീഴില്‍ വരുന്നതെന്ന് മന്ത്രാലയം പ്രസ്താവനയിലറിയിച്ചു. മൊബൈല്‍ കടകളില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം നേരത്തേ നടപ്പാക്കിയിരുന്നു.

ഇഖാമ, വിവിധതരം ലൈസന്‍സുകള്‍, തൊഴില്‍ നികുതി തുടങ്ങിയ ഇനങ്ങളിലും വലിയതുക ഫീസായി പിരിച്ചെടുക്കുന്നതിനുള്ള നീക്കവും നടക്കുന്നുണ്ട്. നാട്ടിലേക്ക് പണമയയ്ക്കുന്നതിനും നിയന്ത്രണമുണ്ട്. പുതിയ സാഹചര്യത്തില്‍ ചെറിയ ശമ്പളത്തിന് ജോലിചെയ്യുന്നവര്‍ക്ക് തൊഴില്‍ രംഗത്ത് പിടിച്ചു നില്‍ക്കാന്‍ പ്രയാസമാകുന്ന തരത്തിലുള്ളതാണ് രാജ്യത്ത് തുടര്‍ന്ന് വരുന്ന നടപടികള്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x