മൊബൈല്‍ വില്‍പ്പന മേഖലയില്‍ ആറ് ശതമാനം വിദേശികളെ നിയമിക്കാമെന്ന് തൊഴില്‍ മന്ത്രി അറിയിച്ചു. സെപ്തംബര്‍ മുതലാണ് ഇളവ് പ്രാബല്യത്തില്‍ വരുന്നത്. പരിഷ്കരിച്ച നിതാഖാത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സ്വദേശി വത്കരണത്തിന്റെ തോത് കുറയ്ക്കുന്നത്.
റിയാദ്: സൗദിയില്‍ മൊബൈല്‍ വില്‍പ്പന മേഖലയില്‍ നടപ്പാക്കിയ സമ്പൂര്‍ണ്ണ സ്വദേശി വത്കരണത്തില്‍ ഇളവ്. മൊബൈല്‍ വില്‍പ്പന മേഖലയില്‍ ആറ് ശതമാനം വിദേശികളെ നിയമിക്കാമെന്ന് തൊഴില്‍ മന്ത്രി അറിയിച്ചു. സെപ്തംബര്‍ മുതലാണ് ഇളവ് പ്രാബല്യത്തില്‍ വരുന്നത്. പരിഷ്കരിച്ച നിതാഖാത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സ്വദേശി വത്കരണത്തിന്റെ തോത് കുറയ്ക്കുന്നത്.
അതേസമയം പുതിയ തീരുമാനം വന്‍കിട കമ്പനികള്‍ക്കാണ് ഗുണം ചെയ്യുക. ഏറ്റവും ചുരുങ്ങിയത് ഇരുപത് ജീവനക്കാര്‍ ഉണ്ടാകുമ്പോള്‍ മാത്രമേ ഒരു വിദേശിയെ നിയമിക്കാന്‍ സാധിക്കൂ. അതുകൊണ്ട് തന്നെ ചെറുകിട കമ്പനികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കില്ല.
കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ മുതലാണ് മൊബൈല്‍ വില്‍പ്പന, റിപ്പയറിംങ് മേഖലയില്‍ സൗദി സമ്പൂര്‍ണ്ണ സ്വദേശി വത്കരണം നടപ്പിലാക്കിയത്. ഇത് മൂലം മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വിദേശികള്‍ക്ക് മൊബൈല്‍ മേഖലയില്‍ ജോലി നഷ്ടമായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.