ജൂലൈ രണ്ടിനു മുമ്പ് ഇന്‍ഷുറന്‍സ് കമ്പനികളിലെ ക്ലെയിം മാനേജ്മെന്റ്, കെയര്‍ അഡ്മിനിസ്ട്രേഷന് തൊഴിലുകള്‍ പൂര്‍ണമായും സൗദിവല്‍ക്കരിക്കുന്നതിന് സാമ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
റിയാദ്: സൗദിയിലെ ഇന്‍ഷുറന്‍സ് കമ്പനികളിലെ ഉയര്‍ന്ന തസ്തികകളും സാങ്കേതിക തൊഴിലുകളും പൂര്‍ണമായും സൗദിവല്‍ക്കരിക്കും. സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി (സാമ) ഗവര്‍ണര്‍ ഡോ. അഹ്മദ് അല്‍ഖുലൈഫിയാണ് ഇക്കാര്യം അറിയിച്ചത്.
ജൂലൈ രണ്ടിനു മുമ്പ് ഇന്‍ഷുറന്‍സ് കമ്പനികളിലെ ക്ലെയിം മാനേജ്മെന്റ്, കെയര്‍ അഡ്മിനിസ്ട്രേഷന് തൊഴിലുകള്‍ പൂര്‍ണമായും സൗദിവല്‍ക്കരിക്കുന്നതിന് സാമ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ഇന്‍ഷുറന്‍സ് കമ്പനികളില്‍ സൗദിവല്‍ക്കരണം 28 ശതമാനമുള്ളത് പൂര്‍ണമായും സൗദിവല്‍ക്കരിക്കുകയാണ് ലക്ഷ്യം.
ഇന്‍ഷുറന്‍സ് മേഖലയുടെ വിഹിതം മൊത്തം ആഭ്യന്തരോല്പാദനത്തില് ഒന്നര ശതമാനമായി കഴിഞ്ഞ വര്‍ഷം കുറഞ്ഞിട്ടുണ്ടെന്നും സാമ ഗവര്‍ണര്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.