Currency

ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റിന് ഇനി മുതല്‍ കാഷ് ഓണ്‍ ഡെലിവറി സംവിധാവും

സ്വന്തം ലേഖകന്‍Thursday, May 11, 2017 2:24 pm

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ മുഖേന ബുക്ക് ചെയ്യുന്ന ട്രെയിന്‍ ടിക്കറ്റിന് ഇനി മുതല്‍ കാഷ് ഓണ്‍ ഡെലിവറിയും. ഐആര്‍സിടിസി വഴി ഓണ്‍ലൈനായി ബുക്ക് ചെയ്തശേഷം ടിക്കറ്റ് നേരിട്ട് ലഭിക്കുമ്പോള്‍ പണം നല്‍കുന്നതാണ് പുതിയ പദ്ധതി.

വെബ്സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവ വഴിയും ‘പെ ഓണ്‍ ഡെലിവറി’ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ സംവിധാനം ഉപയോഗിക്കാന്‍ ഉപഭോക്താവ് ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തേണ്ടതാണ്. ആധാര്‍, പാന്‍ എന്നിവയിലേതെങ്കിലും ഉപയോഗിച്ച് രജിസ്ട്രേഷന്‍ നടത്താം.

എന്നാല്‍ കാഷ് ഓണ്‍ ഡെലിവറി റയില്‍വെയുടെ സൗജന്യ സേവനമല്ല. 5,000 രൂപവരെയുള്ള ഇടപാടിന് 90 രൂപയും സെയില്‍ ടാക്സും നല്‍കണം. അതിന് മുകളിലുള്ള ഇടപാടിന് 120 രൂപയും ഈടാക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x