Currency

സൗദിയില്‍ ചില്ലറ വില്‍പ്പനശാലകളിലും 100% സ്വദേശിവത്കരണം വരുന്നു

സ്വന്തം ലേഖകന്‍Sunday, June 25, 2017 12:20 pm

ചില്ലറ വില്‍പ്പന കടകളായ ബഖാലകളിലാണ് അടുത്ത ഘട്ടത്തില്‍ സമ്പൂര്‍ണ്ണ സ്വദേശിവത്കരണം നടപ്പാക്കുന്നതായി അധികൃതര്‍ അറിയിച്ചിട്ടുള്ളത്. പുതുതായി ഇരുപതിനായിരം സൗദികള്‍ക്ക് ഇതുവഴി തൊഴില്‍ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ 171 തൊഴിലുകളില്‍ സ്വദേശിവത്കരണം നടത്താനാണ് മന്ത്രാലയത്തിന്റെ പദ്ധതി.

റിയാദ്: സൗദിയിലെ ചില്ലറ വില്‍പ്പനശാലകളിലും ഉപഭോഗവസ്തുക്കള്‍ വില്‍പന നടത്തുന്ന സ്ഥാപനങ്ങളിലും സ്വദേശിവത്കരണം നടത്തുന്നു. ഇത്തരം സ്ഥാപനങ്ങളില്‍  100 ശതമാനം സ്വദേശിവത്കരണം നടത്തുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. ബഖാലകളിലെ സമ്പൂര്‍ണ്ണ സ്വദേശിവത്കരണത്തിലൂടെ ഇരുപതിനായിരം സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കാനാവുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്.

ചില്ലറ വില്‍പ്പന കടകളായ ബഖാലകളിലാണ് അടുത്ത ഘട്ടത്തില്‍ സമ്പൂര്‍ണ്ണ സ്വദേശിവത്കരണം നടപ്പാക്കുന്നതായി അധികൃതര്‍ അറിയിച്ചിട്ടുള്ളത്. പുതുതായി ഇരുപതിനായിരം സൗദികള്‍ക്ക് ഇതുവഴി തൊഴില്‍ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ 171 തൊഴിലുകളില്‍ സ്വദേശിവത്കരണം നടത്താനാണ് മന്ത്രാലയത്തിന്റെ പദ്ധതി. ട്രാവല്‍, ടൂറിസം മേഖലയിലെ ട്രാവല്‍ ഏജന്‍സികള്‍, ഹോട്ടലുകള്‍ എന്നിവയില്‍ ഭാഗികമായ സ്വദേശിവത്കരണംആരംഭിച്ചിട്ടുണ്ട്. 2018ഓടെ ഈ മേഖലയില്‍ 33,000 സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആരോഗ്യ മേഖലയില്‍ 7,500 ജോലിക്കാര്‍ക്കുള്ള കരാറുകള്‍ മന്ത്രാലയം ഇതിനകം ഒപ്പുവെച്ചിട്ടുണ്ട്. 40 ശതമാനം സ്വദേശിവത്കരണം ഇതിനകം നടപ്പാക്കിയ റന്റ് എ കാര്‍ മേഖലയിലും 100 ശതമാനം സ്വദേശിവത്കരണം നടപ്പാക്കും. ഷോപ്പിങ് മാളുകള്‍ സ്വദേശിവത്കരിക്കുന്നതിന്റെ നടപടികള്‍ അല്‍ഖസീം മേഖലയില്‍ നിന്ന് ആരംഭിച്ചിട്ടുണ്ട്. മൊബൈല്‍ കടകളിലെ സ്വദേശിവത്കരണത്തിലൂടെ എണ്ണായിരത്തിലധികം സ്വദേശി യുവതീയുവാക്കള്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിഞ്ഞിരുന്നു. ഈ അനുഭവത്തില്‍ നിന്നാണ് മന്ത്രാലയത്തിന്റെ പുതിയ നീക്കം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x