
ബാങ്ക് നടപടികൾക്ക് അടക്കം വിവിധ സേവനങ്ങൾക്കു ആധാർ നിർബന്ധമാക്കിയ കേന്ദ്ര സർക്കാർ തീരുമാനം പ്രവാസികളെ പ്രതികൂലമായി ബാധിക്കുന്നു. വിവിധ സേവനങ്ങൾ ലഭിക്കാൻ ആധാർ നിർബന്ധമാകുമ്പോഴും പ്രവാസികൾക്ക് ആധാറിന് ആപേക്ഷിക്കണമെങ്കില്‍ രാജ്യത്ത് 182 ദിവസം താമസിക്കണമെന്ന വ്യവസ്ഥയുണ്ട്. അതിനാൽ ഒരുമാസത്തേക്കും രണ്ട് മാസത്തേക്കും നാട്ടില്‍ എത്തുന്ന പലര്‍ക്കും ആധാർ എടുക്കാൻ സാധിക്കാതെ വന്നിരിക്കുകയാണ്. ബാങ്കിംഗ് നടപടികൾക്ക് വരെ ആധാർ നിർബന്ധമാക്കിയ സാഹചര്യത്തിലാണ് പ്രവാസികൾക്ക് ആധാർ എടുക്കാൻ സാധിക്കാത്തത്.
12th Garshom International Awards online nomination Click here
ചുരുങ്ങിയ കാലത്തേക്ക് നാട്ടിലെത്തുന്ന പ്രവാസികൾ ആധാറിനുള്ള അപേക്ഷയുമായി സമീപിക്കുമ്പോൾ അപേക്ഷ സ്വീകരിക്കാൻ നിലവിൽ സാധിക്കില്ലെന്ന് അക്ഷയ കേന്ദ്രങ്ങൾ പറയുന്നു. ആധാര്‍ എടുക്കാന്‍ 182 ദിവസം രാജ്യത്ത് താമസിക്കണമെന്ന നിബന്ധന അപേക്ഷഫോമിലും, എന്‍ട്രോള്‍മെന്റ് സ്ലിപ്പിലും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രവസികളിൽ പലരുടെയും ആധാർ അപേക്ഷ നിരാകരിക്കുന്നത്. അതിനിടെ പലരും പ്രവാസിയാണെന്ന കാര്യം മറച്ചുവെച്ച് ആധാറിനായി അപേക്ഷ നൽകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അക്ഷയ കേന്ദ്രങ്ങളിലെ ജീവനക്കാർ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.