മഹാരാഷ്ട്രയിലെ വന്യജീവി സംരക്ഷണ കേന്ദ്രത്തില്‍ നിന്നു കാണാതായ കടുവയെക്കുറിച്ചുള്ള അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന് മഹാരാഷ്ട്ര സർക്കാർ. കഴിഞ്ഞ ഏപ്രിൽ 18 നാണ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കടുവകളിൽ ഒന്നായ 'ജയ്' എന്ന കടുവയെ കാണാതായത്.
മുംബൈ: മഹാരാഷ്ട്രയിലെ വന്യജീവി സംരക്ഷണ കേന്ദ്രത്തില്‍ നിന്നു കാണാതായ കടുവയെക്കുറിച്ചുള്ള അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന് മഹാരാഷ്ട്ര സർക്കാർ. മഹാരാഷ്ട്ര വനംവകുപ്പ് മന്ത്രി സുധീര്‍ മുംഗന്തിവാറാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. നാഗ്പൂരിലെ ഉമ്രേഡ് ഖരണ്ഡല വന്യജീവി സംരക്ഷണ കേന്ദ്രത്തില്‍ നിന്നും കഴിഞ്ഞ ഏപ്രിൽ 18 നാണ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കടുവകളിൽ ഒന്നായ ജയ് എന്ന കടുവയെ കാണാതായത്.
സിബിഐ അന്വേഷണം എന്ന ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിയ്ക്ക് ഉടന്‍ കത്തയയ്ക്കുമെന്നും സുധീര്‍ മുംഗന്തിവർ അറിയിച്ചു. നേരത്തെ, 250 കിലോ തൂക്കമുണ്ടായിരുന്ന ജയ്ക്ക് വേണ്ടി മഹാരാഷ്ട്ര സര്‍ക്കാര്‍ വിപുലമായ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കടുവയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ 50,000 രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
നാഗ്പൂർ നഗരത്തിൽ നിന്നും 60 കിലോമീറ്റർ അകലെയുള്ള ആംറെഡ് കർഹണ്ഡ പ്രദേശത്ത് നിന്നുമാണ് കടുവയെ കണാതായതെന്നാണു വിവരം. 2013 സെപ്റ്റംബറിൽ 130 കിലോമീറ്റർ അകലെയുള്ള നഗ്രിസ കടുവ സങ്കേതത്തിൽ നിന്നുമാണ് കടുവയെ ഇവിടേക്ക് കൊണ്ടുവന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.