
ദമ്മാം: അഞ്ച് ദിവസമായി സൗദിയിലെ ദമ്മാമില്‍ നിന്ന് മലയാളി യുവാവിനെ കാണ്മാനില്ല. മലപ്പുറം നിലമ്പൂര്‍ ചുള്ളിയോട് സ്വദേശി ജിഷ്ണു എന്ന കുട്ടനെയാണ് കഴിഞ്ഞ ശനിയാഴ്ച മുതല്‍ ദമ്മാം എയര്‍പോട്ട് പരിസരത്ത് വെച്ച് കാണാതായത്.
രണ്ട് വര്‍ഷമായി സൗദിയിലുള്ള ജിഷ്ണു ഒരു വര്‍ഷം മുമ്പാണ് പുതിയ വിസയില്‍ ദമ്മാമിലെ അല്ഹസ്സയിലെത്തിയത്. ഹൗസ് ഡ്രൈവറായ ജിഷ്ണു സ്പോണ്‍സറുടെ പേരിലുള്ള വാഹനം ഓടിച്ചാണ് ഉപജീവനം നടത്തിയിരുന്നത്. കഴിഞ്ഞ ദിവസം നാട്ടില്‍ പോകുന്ന സുഹൃത്തിനെ എയര്‍പോര്‍ട്ടില്‍ വിടാന്‍ പോയ ജിഷ്ണുവിനെയും വാഹനത്തെയും പിന്നെ ആരും കണ്ടിട്ടില്ല.
സ്പോണ്സറുമായി ചേര്‍ന്ന് അന്വേഷണങ്ങല്‍ നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.